ദുബായിൽ പുതുവർഷത്തോടനുബന്ധിച്ച് 2024 ജനുവരി 1 തിങ്കളാഴ്ച്ച സൗജന്യ പാർക്കിംഗ് ആയിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
മൾട്ടി ലെവൽ ടെർമിനലുകളിൽ ഈ സൗജന്യ പാർക്കിംഗ് ബാധകമായിരിക്കില്ല. പാർക്കിംഗ് താരിഫ് 2024 ജനുവരി 2 ചൊവ്വാഴ്ച മുതൽ വീണ്ടും സജീവമാകും.