കനത്ത മൂടൽമഞ്ഞ് : ദുബായ് പോലീസിന് ലഭിച്ചത് മൂവായിരത്തോളം അടിയന്തര കോളുകൾ

Heavy fog- Dubai Police received around 3,000 emergency calls

ദുബായിൽ കനത്ത മൂടൽമഞ്ഞ് കാരണം റോഡ് ദൃശ്യപരത കുറവായതിനാൽ ഇന്ന് വ്യാഴാഴ്ച രാവിലെ 5 മണി മുതൽ 10 മണി വരെ 2,841 എമർജൻസി കോളുകളാണ് ദുബായ് പോലീസിന് ലഭിച്ചത്.  51 വാഹനാപകടങ്ങളിൽ പ്രതികരിച്ചതായും ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.

കാലാവസ്ഥ മാറുന്നതിനെക്കുറിച്ച് വാഹനമോടിക്കുന്നവർ എപ്പോഴും ബോധവാന്മാരായിരിക്കണമെന്നും പ്രത്യേകിച്ച്  ഈ മാസങ്ങളിൽ കുറഞ്ഞ ദൃശ്യപരത കൂടുതൽ കഠിനമായിരിക്കുമെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!