നാളെ 2023 ഡിസംബർ 31 ഞായറാഴ്ച ബുർജ് ഖലീഫ / ദുബായ് മാൾ മെട്രോ സ്‌റ്റേഷൻ വൈകുന്നേരം 5 മണിക്ക് അല്ലെങ്കിൽ സ്‌റ്റേഷന്റെ ശേഷിയെക്കാൾ കൂടുതലാണെങ്കിൽ മെട്രോ സ്‌റ്റേഷൻ അടച്ചിടുമെന്ന് അതോറിറ്റി അറിയിച്ചു. പുതുവത്സരാഘോഷങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനുമാണ് ഈ സ്റ്റേഷൻ അടച്ചുപൂട്ടുന്നത്.
തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ ഫിനാൻഷ്യൽ സെന്റർ, ബിസിനസ് ബേ, വേൾഡ് ട്രേഡ് സെന്റർ, എമിറേറ്റ്സ് ടവർ തുടങ്ങിയ ബദൽ സ്റ്റേഷനുകൾ ഉപയോഗിക്കാനും അതോറിറ്റി യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
https://twitter.com/rta_dubai/status/1741030423067558131






