നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ നിഗമനത്തിൽ ചില തീരദേശ, കിഴക്കൻ പ്രദേശങ്ങളിലും ദ്വീപുകളിലും ഉച്ചയോടെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവുമാകുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് കാരണം NCM റെഡ്, യെല്ലോ അലേർട്ടുകൾ നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ 10.30 വരെ ദൂരക്കാഴ്ച കുറയുമെന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചില റോഡുകളിലെ വേഗപരിധി അബുദാബി പൊലീസ് കുറച്ചു. സ്വീഹാൻ റോഡ് (സായിദ് മിലിട്ടറി സിറ്റി റൗണ്ട് എബൗട്ട് – നഹ്‌ശാല), മുഹമ്മദ് ബിൻ റാഷിദ് റോഡ് (അൽ അജ്ബാൻ – കിസാദ്), അബുദാബി – അൽ ഐൻ റോഡ് (അൽ ഖ്താം – അൽ ഫയ), മക്തൂം ബിൻ എന്നിവിടങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്ററായി വേഗത കുറയ്ക്കുന്നതിനുള്ള സംവിധാനം സജീവമാക്കി.
ദൂരക്കാഴ്ച കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കാൻ അവരോട് അഭ്യർത്ഥിച്ചു.