യുഎഇയിലെ റാഫിൾ നറുക്കെടുപ്പായ മഹ്‌സൂസ് നറുക്കെടുപ്പുകൾക്ക് താൽക്കാലിക വിരാമം പ്രഖ്യാപിച്ചതായി ഇന്ന് ഞായറാഴ്ച അറിയിച്ചു.
ഇതനുസരിച്ച് നാളെ 2024 ജനുവരി 1 മുതൽ, ഗെയിമിംഗ് നിയന്ത്രണങ്ങൾ പാലിച്ച് Mahzooz പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുമെന്ന് മഹ്‌സൂസ് അധികൃതർ പ്രസ്താവനയിൽ പറയുന്നു. അവസാന പ്രതിവാര നറുക്കെടുപ്പ് നടത്തിയത് ഇന്നലെ ഡിസംബർ 30 ന് ആയിരുന്നു.
“റെഗുലേറ്റർമാരിൽ നിന്ന് കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ 2023 ഡിസംബർ 30 ന് ശേഷം നറുക്കെടുപ്പുകളൊന്നും നടത്തില്ല” എന്നിരുന്നാലും മഹ്‌സൂസ് അക്കൗണ്ടിലെ കുടിശ്ശികയുള്ള ബാലൻസുകൾ പിൻവലിക്കാൻ ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ സജീവമായി തുടരും.