Search
Close this search box.

2024 ജനുവരിയിൽ യുഎഇയിൽ ഇന്ധനവിലകൾ കുറയും

Fuel prices to drop in UAE in January 2024

2024 ജനുവരിയിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ ഇന്ധനവില കമ്മറ്റി പ്രഖ്യാപിച്ചു.

ഇന്ന് 2023 ഡിസംബർ 31 ന് പ്രഖ്യാപിച്ച വിലവിവരകണക്കനുസരിച്ച് 2024 ജനുവരിയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.82 ദിർഹമായിരിക്കും. 2023 ഡിസംബർ മാസത്തിൽ ഇതിന് 2.96 ദിർഹമായിരുന്നു. 14 ഫിൽസിന്റെ കുറവാണ് ജനുവരിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2024 ജനുവരിയിൽ 2.71 ദിർഹമായിരിക്കും. 2023 ഡിസംബർ മാസത്തിൽ ഇതിന് 2.85 ദിർഹമായിരുന്നു. 14 ഫിൽസിന്റെ കുറവാണ് ജനുവരിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2024 ജനുവരിയിൽ 2.64 ദിർഹമായിരിക്കും. 2023 ഡിസംബർ മാസത്തിൽ ഇതിന് 2.77 ദിർഹമായിരുന്നു. 13 ഫിൽസിന്റെ കുറവാണ് ജനുവരിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

2024 ജനുവരി മാസത്തിൽ ഡീസൽ ലിറ്ററിന് 3 ദിർഹമായിരിക്കും. 2023 ഡിസംബർ മാസത്തിൽ ഡീസൽ ലിറ്ററിന് 3.19  ദിർഹമായിരുന്നു. 19 ഫിൽസിന്റെ കുറവാണ് ജനുവരിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!