Search
Close this search box.

പുതുവർഷരാവ് : ദുബായിലെ ചില പൊതു പാർക്കുകൾ ഇന്ന് കൂടുതൽ സമയം പ്രവർത്തിക്കും

New Year's Eve- Some public parks in Dubai will open longer today

പുതുവത്സരാഘോഷത്തിനോടനുബന്ധിച്ച്‌ ദുബായിലെ ചില പൊതു പാർക്കുകളും വിനോദ സൗകര്യങ്ങളും കൂടുതൽ സമയം പ്രവർത്തിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

അൽഖൂസ് പോണ്ട് പാർക്ക്, സബീൽ പാർക്ക്, സഫ പാർക്ക്, ഉമ്മു സുഖീം പാർക്ക് എന്നിവിടങ്ങളിൽ പുലർച്ചെ 1 മണി വരെ തുറന്നിരിക്കുന്ന വിവിധ സ്ഥലങ്ങളിൽ താമസക്കാർക്കും സന്ദർശകർക്കും കരിമരുന്ന് പ്രയോഗത്തിന്റെ മനോഹരമായ കാഴ്ചകൾ കാണാൻ കഴിയും. റസിഡൻഷ്യൽ പാർക്കുകളും സ്ഥലങ്ങളും അർദ്ധരാത്രി 12 വരെ തുറന്നിരിക്കും.

അൽ മുഷ്‌രിഫ് നാഷണൽ പാർക്ക്, ക്രീക്ക് പാർക്ക്, അൽ മംസാർ പാർക്ക് എന്നിവ രാത്രി 11 വരെ തുറന്നിരിക്കും. അതേസമയം, അൽ മുഷ്‌രിഫ് നാഷണൽ പാർക്കിലെ മൗണ്ടൻ ബൈക്ക് ട്രെയിലുകളും മൗണ്ടൻ വാക്കിംഗ് ട്രയലും രാവിലെ 6 മുതൽ വൈകിട്ട് 5.30 വരെ ആയിരിക്കും.

അൽ ഖുറാനിക് പാർക്കിൽ രാത്രി 10 വരെയും ഗ്ലാസ് ഹൗസും, കേവ് ഓഫ് മിറാക്കിൾസും രാത്രി 8.30 വരെയും സന്ദർശകരെ അനുവദിക്കും. ദുബായ് ഫ്രെയിം രാത്രി 9 വരെ സന്ദർശകരെ അനുവദിക്കും, ചിൽഡ്രൻസ് സിറ്റി രാത്രി 8 വരെ തുറന്നിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!