ഷാർജയിൽ കരിമരുന്ന് പ്രയോഗത്തിനും ആഘോഷങ്ങൾക്കും അതോറിറ്റി നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
സുരക്ഷാ, ട്രാഫിക് പദ്ധതിയുടെ ഭാഗമായി ഷാർജയുടെ വിവിധ മേഖലകളിൽ 362 സൈനിക, സിവിലിയൻ പട്രോളിംഗുകളെയും 933 പോലീസുകാരെയും അതോറിറ്റി വിന്യസിച്ചിട്ടുണ്ട്.
എല്ലാ സ്ഥാപനങ്ങളോടും വ്യക്തികളോടും ഇതുമായി ബന്ധപ്പെട്ട് സഹകരിക്കാനും പ്രഖ്യാപനം പാലിക്കാനും അതോറിറ്റി അഭ്യർത്ഥിച്ചു. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. നിയമലംഘകർക്കെതിരെ ചുമത്തുന്ന ശിക്ഷകൾ പോലീസ് വ്യക്തമാക്കിയിട്ടില്ല.
ഗാസയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഷാർജയിൽ പുതുവത്സരാഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളും നിരോധിച്ചത്.