അജ്മാനിൽ മസ്ഫൗട്ട് ഏരിയയിലെ അൽ വതൻ സ്ട്രീറ്റിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചതായി പോലീസ് അറിയിച്ചു. ഒരു യുഎഇ സ്വദേശിയും അദ്ദേഹത്തിന്റെ ഭാര്യ, രണ്ട് പെൺമക്കൾ, മരുമകൾ എന്നിവരാണ് മരിച്ചത്. ഒരേ കുടുംബത്തിലെ മറ്റ് രണ്ട് പെൺകുട്ടികൾക്ക് മിതമായ പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഫോർ വീൽ ഡ്രൈവ് ചെയ്യുകയായിരുന്ന ആളുടെ ശ്രദ്ധ തെറ്റി മുന്നിൽ വന്ന ട്രക്കിൽ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പുതുവത്സര അവധിക്കാലം ആഘോഷിക്കാൻ പോയ ദുബായിലെ ഹത്ത സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു ഇവർ. അബുദാബായിൽ താമസിച്ചിരുന്ന കുടുംബത്തെ തിങ്കളാഴ്ച രാത്രി ബനി യാസ് സെമിത്തേരിയിൽ സംസ്കരിച്ചു.