അജ്മാനിൽ പത്തനംതിട്ട സ്വദേശിയായ ജിം പരിശീലകൻ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. പത്തനംതിട്ട പെരുനാട് കല്ലുപുരയിടത്തിൽ നാണു സുരേഷിന്റെ മകൻ മിഥുൻ (35) ആണ് അജ്മാനിൽ മരിച്ചത്.
ഇന്നലെ ചൊവ്വാഴ്ച രാവിലെ അജ്മാൻ നുഐമിയയിലെ താമസ സ്ഥലത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അജ്മാനിലെ ഒരു സ്വകാര്യ ജിമ്മിലെ പരിശീലകനായിരുന്നു. മാതാവ് സജിനി. അജ്മാൻ ഇൻഫിനിറ്റി ജിമ്മിലെ പരിശീലക സിനിയാണ് ഭാര്യ. മകൻ ധീരവ് (6) അജ്മാൻ ഹാബിറ്റാറ്റ് തല്ല സ്കൂൾ വിദ്യാർഥിയാണ്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.