Search
Close this search box.

ലഗേജിലെ കാർ എഞ്ചിൻ എയർ ഫിൽട്ടറിനുള്ളിൽ 4.25 കിലോ കഞ്ചാവ് : ദുബായ് വിമാനത്താവളത്തിൽ ആഫ്രിക്കൻ വനിത പിടിയിലായി

4.25 kg of cannabis inside car engine air filter in luggage- African woman arrested at Dubai airport

ലഗേജിലെ കാർ എഞ്ചിൻ എയർ ഫിൽട്ടറിനുള്ളിൽ ഒളിപ്പിച്ച് 4.25 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ വനിതയെ ദുബായ് വിമാനത്താവളത്തിൽ വെച്ച് ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.

ലഗേജിൽ സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടർമാർ യാത്രക്കാരിയുടെ ലഗേജുകൾ സൂക്ഷ്മമായി പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ, ഉദ്യോഗസ്ഥർ മറഞ്ഞിരിക്കുന്ന അറകളിൽ ഒരു കാർ എഞ്ചിൻ എയർ ഫിൽട്ടറിനുള്ളിൽ കഞ്ചാവ് കണ്ടെത്തി.

തുടർന്ന്, യാത്രക്കാരിയേയും പിടിച്ചെടുത്ത സാമഗ്രികളും ആവശ്യമായ നിയമനടപടികൾക്കായി ദുബായ് പോലീസ് ജനറൽ ഡയറക്ടറേറ്റ് ഫോർ നാർക്കോട്ടിക് കൺട്രോളിന് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!