Search
Close this search box.

മഴക്കെടുതികൾ നേരിടാൻ സമഗ്രമായ സംവിധാനങ്ങൾ

Comprehensive systems to deal with rain events

യുഎഇയിലും ഒമാനിലും എൺപത് ശതമാനത്തിലധികവും ജന വാസ കേന്ദ്രങ്ങൾ താഴ്ന്ന പ്രദേശങ്ങളിലായതിനാൽ ശക്തമായ മഴയുണ്ടായാൽ അവിടങ്ങളിൽ വലിയ വെള്ളക്കെട്ടുകളുണ്ടാകാൻ സാധ്യതയുള്ളതായി അനുഭവങ്ങൾ ബോധ്യപ്പെടുത്തുന്നു. ഈ സാഹചര്യം പരിഗണിച്ച് ഭാവിയിൽ മഴയുണ്ടായാൽ നേരിടുന്നതിനായി ദീർഘകാല ഹ്രസ്വകാല പദ്ധതികൾക്കായി സജീവമായ ചർച്ചകൾ ആരംഭിച്ചിരിക്കുന്നു.

റോഡുകളുടെയും പാലങ്ങളുടെയും ബിൽഡിങ്ങുകളുടെയും അടിസ്ഥാന സൗകര്യ വികസന പരിപാടികൾ ഒരു മഴക്കെടുതിയുണ്ടായാൽ അടിയന്തിരമായി നേരിടുന്നതിനുള്ള സാങ്കേതിക പദ്ധതികൾ എന്നിവയാണ് അധികൃതരുടെ മുന്നിൽ സജീവമായ ചർച്ചക്ക് വന്നിരിക്കുന്നത്.

യൂ.എ ഇ യിൽ ഇക്കഴിഞ്ഞ മഴക്കെടുതിമൂലം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചത് ഷാർജ എമിരേറ്റ്സ് ആണ്. ആ അനുഭവ ബോധ്യത്തിൽ നിന്നും അവിടെ പ്രത്യേക പദ്ധതികൾക്ക് രൂപം കൊടുക്കാൻ ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ ഒരു പദ്ധതി സർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുകയാണ്.

250 മില്ലി മീറ്റർ മഴയാണ് ഒറ്റ ദിവസം കൊണ്ട് യൂ എ ഇ യിൽ ലഭിച്ചത്. പൊതുവേ ആഗോളാടിസ്ഥാനത്തിൽ കാലാവസ്ഥാ വ്യതിയാനത്തിൻറെ കൂടി പ്രതിഫലനമാണ് എന്നാണ് അന്താരാഷ്‌ട്ര വിശകലന കേന്ദ്രങ്ങൾ അഭിപ്രായപ്പെടുന്നത്‌.
ഏതൊരു സാഹചര്യത്തിലും സജീവമായ രക്ഷാ പ്രവർത്തനം അടിയന്തിരമായി നടത്താൻ വേണ്ട പദ്ധതികളാണ് ഇപ്പോൾ അധികൃതർ ആലോചിക്കുന്നത്. വ്യാപാര മേഖലകളിലുള്ളവരുടെ സംരക്ഷണവും ഇൻഷുറൻസും ഉറപ്പുവരുത്തുന്ന കാര്യവും മന്ത്രാലയങ്ങൾ ചർച്ച ചെയ്യുകയാണ്.

സാധാരണ ജനങ്ങൾക്ക് അവശ്യ സാധനങ്ങളും മറ്റു നിത്യോപയോഗ വസ്ത്തുക്കളും ഭക്ഷ്യ സുരക്ഷയടക്കമുള്ള കാര്യങ്ങളെക്കുറിച്ചും ബന്ധപ്പെട്ട ഡിപ്പാർട്മെന്റുകളും ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. മഴ ഇനിയും ഉണ്ടാകാനുള്ള സാധ്യതകൾ മനസ്സിലാക്കി കൊണ്ടാണ് സമഗ്രമായ മഴക്കെടുതി പരിപാടികൾക്ക് ഗൾഫ് രാജ്യങ്ങൾ പ്രത്യേകിച്ച് യൂ എ ഇ യും ഒമാനും രൂപം കൊടുക്കാൻ പോകുന്നത്‌ .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!