പുതുവത്സരാഘോഷത്തിനിടെ തങ്ങൾക്ക് 14,000-ത്തിലധികം കോളുകൾ ലഭിച്ചതായി ദുബായ് പോലീസ് അറിയിച്ചു.
കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എമർജൻസി ഹോട്ട്ലൈനിലേക്കും (999) അടിയന്തരമല്ലാത്ത കേസുകൾക്കായി കോൾ സെന്ററിലേക്കും (901) 2023 ഡിസംബർ 31 ന് വൈകുന്നേരം 6 മണി മുതൽ 2024 ജനുവരി 1 ന് രാവിലെ 6 മണി വരെ ആകെ 14,148 കോളുകൾ ലഭിച്ചതായി ദുബായ് പോലീസ് സ്ഥിരീകരിച്ചു.
കോളുകളോട് വേഗത്തിൽ പ്രതികരിക്കുകയും വിളിക്കുന്നവരുടെ എല്ലാ അന്വേഷണങ്ങൾക്കും ഉടനടി പ്രൊഫഷണലായി മറുപടി നൽകിയിരുന്നുവെന്നും ദുബായ് പോലീസ് പറഞ്ഞു. കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ (999), കോൾ സെന്റർ (901) എന്നിവിടങ്ങളിലെ ജീവനക്കാരുടെ ശ്രമങ്ങളെ ദുബായ് പോലീസ് അഭിനന്ദിക്കുകയും ചെയ്തു.