നാളെ വ്യാഴാഴ്ച ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും രാവിലെ ദുബായുടെ ചില ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും, ശക്തമായ പൊടികാറ്റ് മൂലം ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മണിക്കൂറിൽ 40 കി.മീ വേഗതയിൽ വീശുന്ന പൊടികാറ്റ് വീശുമ്പോൾ ദൃശ്യപരത കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധയെടുക്കണമെന്നും അതോറിറ്റി അറിയിച്ചു. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി പ്രക്ഷുബ്ധമായിരിക്കും.
പുലർച്ചെ 2 മണി മുതൽ ദുബായിലും റാസൽ ഖൈമയിലും മഴ പെയ്യുമെന്ന് പ്രവചനമുണ്ട്. അസ്ഥിരമായ കാലാവസ്ഥ വൈകുന്നേരം 4 മണിയോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.