യുഎഇയിൽ ഇന്ന് മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് വടക്ക് ഭാഗത്ത്, ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായും ദേശിയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.
ചില ഉൾപ്രദേശങ്ങളിൽ രാത്രിയിലും ശനിയാഴ്ച രാവിലെയും നേരിയതോ മിതമായതോ ആയ കാറ്റ് ചില സമയങ്ങളിൽ പൊടി ഉയരുന്നതിന് കാരണമാകുന്നു. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമോ ഒമാൻ കടലിൽ നേരിയതോതിൽ പ്രക്ഷുബ്ധമോ ആയിരിക്കും.
യുഎഇയിലെ ചൂടേറിയ ശൈത്യകാലത്ത് അബുദാബിയിലും ദുബായിലും യഥാക്രമം ഉയർന്ന താപനില 25 ഡിഗ്രി സെൽഷ്യസിലും താഴ്ന്ന താപനില 21 ഡിഗ്രി സെൽഷ്യസിലും എത്തും. മുൻവർഷങ്ങളെ അപേക്ഷിച്ച് അടുത്തിടെ കുറഞ്ഞ ശൈത്യമാണ് രാജ്യത്ത് അനുഭവപ്പെട്ടതെന്ന് എൻസിഎമ്മിലെ വിദഗ്ധർ വ്യക്തമാക്കി.
യുഎഇയിൽ ദുദ്‌നയിൽ (ഫുജൈറ) 27.4 ഡിഗ്രി സെൽഷ്യസാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. ജനുവരിയിലെ താപനില പകൽ സമയത്ത് ഏകദേശം 24 ഡിഗ്രി സെൽഷ്യസായി തുടരുമെന്നും തുടർന്നുള്ള ഏതാനും ദിവസങ്ങളിൽ രാത്രിയിൽ 15 ഡിഗ്രി സെൽഷ്യസായി താഴുമെന്നും കാലാവസ്ഥ കേന്ദ്രം ചൂണ്ടിക്കാട്ടി. അതേസമയം ചില പർവതപ്രദേശങ്ങളിൽ താപനില ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും തണുപ്പുള്ള അന്തരീക്ഷ താപനില 2021-ൽ രക്നയിൽ രേഖപ്പെടുത്തിയ -2ºC ഡിഗ്രി സെൽഷ്യസാണ്.
2023 ഡിസംബറിൽ മഴ കുറവായിരുന്നു, എന്നാൽ 2024-ൽ ക്ലൗഡ് സീഡിംഗ് തുടരുന്നതിനാൽ, കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നും NCM കൂട്ടിച്ചേർത്തു.