Search
Close this search box.

‘അഹ്‌ലൻ മോദി’ സ്വീകരണ പരിപാടിയും ഹിന്ദു ക്ഷേത്രം ഉദ്ഘാടനവും : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 13ന് അബുദാബിയിലെത്തും

'Ahlan Modi' reception and inauguration of Hindu temple- Prime Minister Narendra Modi to arrive in Abu Dhabi on February 13

അബുദാബിയിൽ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഫെബ്രുവരി 13ന് അബുദാബിയിലെത്തും.

ഫെബ്രുവരി 13ന് അബുദാബിയിലെ സായിദ് സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് ‘അഹ്‌ലൻ മോദി’ എന്ന് പേരിട്ടിരിക്കുന്ന സമൂഹ സ്വീകരണം ഒരുക്കുന്നത്. നരേന്ദ്ര മോദിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഇവന്റ് സംഘാടകർ പറഞ്ഞു.

സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ https://ahlanmodi.ae/ വഴി ഇതുവരെ 20,000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച ദുബായിലെ ഇന്ത്യാ ക്ലബ്ബിൽ നടന്ന പരിപാടിക്കിടെയാണ് ഈ മെഗാ ഇവന്റിന്റെ പ്രാരംഭ പ്രഖ്യാപനം നടത്തിയത്.

മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമായിരിക്കും ഇത്. അബുദാബിയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് ഈ മെഗാ കമ്മ്യൂണിറ്റി ഇവന്റ് നടക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!