യുഎഇയിൽ 12,000-ത്തിലധികം പേരിൽ നടത്തിയ പരിശോധനയിൽ 8.9 % പേർക്ക് പ്രമേഹസാധ്യതയുണ്ടെന്ന് കണ്ടെത്തി

A diabetes screening of over 12,000 people in the UAE found that 8.9% were at risk for diabetes.

യുഎഇയിൽ ആരോഗ്യ-പ്രതിരോധ മന്ത്രാലയം 12,000-ത്തിലധികം പേരിൽ നടത്തിയ ഡയബറ്റിസ് സ്‌ക്രീനിംഗിൽ 8.9 % പേർക്ക് പ്രമേഹസാധ്യതയുണ്ടെന്ന് കണ്ടെത്തി.

5,000 താമസക്കാരെ സ്‌ക്രീൻ ചെയ്യുക എന്നതിന്റെ പ്രാരംഭ ലക്ഷ്യത്തെ മറികടന്ന്, വെറും 100 ദിവസത്തിനുള്ളിൽ ഈ കാമ്പെയ്‌ൻ 12,000-ത്തിലധികം ആളുകളിൽ എത്തി. ഡയബറ്റിക് കേസുകളുടെ എണ്ണം കണ്ടെത്തുകയും പ്രീ-ഡയബറ്റിക് രോഗികളെ കണ്ടെത്തി പ്രമേഹമില്ലാത്ത അവസ്ഥയിലേക്ക് മാറ്റുക എന്നതുമായിരുന്നു കാമ്പയിന്റെ പ്രാഥമിക ലക്ഷ്യം. സ്‌ക്രീൻ ചെയ്‌തവരിൽ 8.9 ശതമാനം പേരും പ്രമേഹത്തിന് സാദ്ധ്യത്തുള്ളവരാണെന്ന് കണ്ടെത്തി.  കൂടാതെ സ്‌ക്രീൻ ചെയ്ത ജനസംഖ്യയുടെ 1.7 ശതമാനം ആളുകൾക്ക് ഇതിനകം പ്രമേഹം വന്നിട്ടുണ്ടെന്ന് കണ്ടെത്തി.

പ്രമേഹത്തിന് മുമ്പുള്ള ഘട്ടം നേരത്തെ തന്നെ കണ്ടെത്തിയാൽ ജീവിതശൈലി പരിഷ്‌ക്കരണങ്ങളിലൂടെയും മെഡിക്കൽ ഇടപെടലുകളിലൂടെയും പ്രമേഹം വരുന്നത് തടയാൻ കഴിയുമെന്ന് മന്ത്രാലയത്തിലെ സാംക്രമികേതര രോഗങ്ങളുടെയും മാനസികാരോഗ്യ വിഭാഗത്തിന്റെയും മേധാവി ഡോ.ബുതൈന ബിൻ ബെലൈല പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!