ഷാർജയിലെ നസ്വ മരുഭൂമിയിൽ വെച്ച് സൈക്കിൾ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവാസിയെ നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്റർ ഹെലികോപ്റ്റർ വഴി എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു. നസ്വ മേഖലയിൽ ഷാർജ പോലീസുമായി സഹകരിച്ചാണ് ഏഷ്യൻ പൗരനായ പ്രവാസിയ്ക്കായുള്ള രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിൽ ഇയാളുടെ മുതുകിന് പരിക്കേറ്റതായി മെഡിക്കൽ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി കേന്ദ്രം അറിയിച്ചു. ഇയാളുടെ ശരീരത്തിൽ മറ്റ് മുറിവുകളും കണ്ടെത്തി. പരിക്കേറ്റ ഇയാളെ ഹെലികോപ്റ്റർ വഴി അൽ സായിദ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ വർഷം ഒരു ഫ്രഞ്ച് സൈക്ലിസ്റ്റിനെ അപകടത്തെത്തുടർന്ന് ഇതേ മേഖലയിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയിരുന്നു.