അബുദാബി: യുഎഇയിൽ യാത്രാ നിരോധനം നീക്കുന്നതിന് നൂതന സംവിധാനം നിലവിൽ വന്നു. എല്ലാ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്‍റ് തീരുമാനങ്ങളും തൽക്ഷണം ട്രാക്ക് ചെയ്യുകയും ആവശ്യമായ കുടിശ്ശിക അടച്ചതിന് ശേഷം ഇലക്ട്രോണിക് അംഗീകാരത്തിന് അധികാരികൾക്ക് കൈമാറുന്ന പ്രക്രിയയാണ് ആരംഭിച്ചത്.
അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്‍റാണ് പേയ്‌മെന്‍റ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്‍റ് ഓഫിസർമാരുടെയും ജഡ്ജിമാരുടെയും ഇടപെടലില്ലാതെ പ്രക്രിയ സുഗമമായി നടക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.
പണമടയ്ക്കാത്തതിനാൽ യാത്രാ നിരോധനം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ, കുടിശ്ശിക അടച്ച് ഡിജിറ്റിലായി യാത്രാ നിരോധനം നീക്കിയ തീരുമാനത്തിന്‍റെ പകർപ്പ് സ്മാർട്ട് ആപ്പ് വഴി ഡൗൺലോഡ് ചെയ്യാം. അവർക്ക് യാത്രാ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനും ആവശ്യമെങ്കിൽ സോഫ്റ്റ് കോപ്പി കാണിക്കാനും സാധിക്കും.