ദുബായ്: ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേസ്. പ്രവാസികൾക്ക് ഏറെ സന്തോഷമാകുന്ന വാർത്തയാണ് ഇത്തിഹാദ് എയർവേയ്സ് പുറത്തുവിട്ടിരിക്കുന്നത്. തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് ആയിരിക്കും ഓഫർ ഉണ്ടായിരിക്കുക. പുതിയ ഓഫര്‍ പരിമിതകാലത്തേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 13നും 18നും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇത്തിഹാദിന്റെ ഈ ഓഫർ ലഭിക്കുക.
അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് ആണ് യാത്ര എങ്കിൽ ടിക്കറ്റ് 895 ദിർഹം ആയിരിക്കും. ഇക്കണോമി ക്ലാസിനായിരിക്കും ഈ നിരക്ക് നൽകേണ്ടി വരുക. ഈ മാസം 23നും ജൂണ്‍ 15നും ഇടയില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും. ബാങ്കോക്ക്, ഒസാക്ക ക്വാലാലംപൂര്‍, എന്നിവയാണ് ടിക്കറ്റ് നിരക്കില്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ള മറ്റു രാജ്യങ്ങൾ. ഇവിടേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ടിക്കറ്റ് എടുത്തുവെക്കാവുന്നതാണ്.