500 ദിർഹം പിഴ : ഡ്രൈവർമാർ വാഹനങ്ങൾ ഓഫ് ചെയ്യാതെ പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്

A fine of Dh500: Abu Dhabi Police warns drivers not to leave without turning off their vehicles

ചില ഡ്രൈവർമാർ തങ്ങളുടെ കാർ ഓൺ ചെയ്‌തുവെച്ച് ചില സ്റ്റോറുകളുടെ അടുത്ത് നിർത്തി ഷോപ്പിംഗ് നടത്തുക, എടിഎമ്മുകൾ ഉപയോഗിക്കുക, അല്ലെങ്കിൽ പ്രാർഥനകൾ നടത്തുക എന്നിവ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അബുദാബി പോലീസ്  മുന്നറിയിപ്പ് നൽകി.

പെട്ടെന്ന് പോയി വരാമെന്ന് കരുതിയാണ് ചില ഡ്രൈവർമാർ ഇങ്ങനെ വാഹനങ്ങൾ ഓഫ് ചെയ്യാതെ പുറത്തിറങ്ങുന്നത്, എന്നാൽ അത് കൂടുതൽ അപകടകരമാണെന്നും പുറത്ത് പോകുന്ന ആ കുറച്ചു സമയങ്ങളിൽ കാറിൽ മോഷണത്തിനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് പറഞ്ഞു.

പ്രത്യേകിച്ച് കുട്ടികളെ ഒറ്റയ്ക്കാക്കി കാറിൽ ഇരുത്തിപോകരുതെന്നും മുന്നറിയിപ്പ് നൽകി. കാറിനുള്ളിലെ ഉയർന്ന താപനില കാരണം ശ്വാസംമുട്ടുന്നതിനാൽ ഇത്തരം പ്രവൃത്തികൾ കുട്ടികളുടെ ജീവൻ അപകടത്തിലാക്കിയേക്കാം. ഇത്തരം നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് 500 ദിർഹം പിഴ ലഭിക്കും.

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!