Search
Close this search box.

എമിറേറ്റ്സിൽ ടിക്കെറ്റെടുത്താൽ ദുബായിലെ വിനോദകേന്ദ്രങ്ങളിലേക്ക് സൗജന്യ പാസ്

Free pass to Dubai attractions when ticketed with Emirates

2024 മാർച്ച് 31ന് മുമ്പ് യാത്ര ചെയ്യാനായി ടിക്കെറ്റെടുക്കുന്നവർക്ക് ദുബായിലെ വിനോദകേന്ദ്രങ്ങളിലേക്കുള്ള സൗജന്യ പാസ് നൽകുമെന്ന് ദുബായിലെ എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

സൗജന്യ പാസിനായി എമിറേറ്റ്സിന്‍റെ വെബ്സൈറ്റിൽ കയറി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ EKDAXB24 എന്ന കോഡ് ആണ് ഉപയോഗിക്കേണ്ടത്. എന്നാൽ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് ഒരു കോഡും, അറ്റ്ലാന്റിസ് അക്വാവെഞ്ച്വറിനായി മറ്റൊരു കോഡ് ആണ് കമ്പനി നൽകുക. എന്നാൽ ട്രാവൽ ഏജന്റ്, എമിറേറ്റ്‌സ് കോൾ സെന്റർ, ടിക്കറ്റിങ് ഓഫിസ് എന്നിവ വഴി ബുക്ക് ചെയ്യുകയാണെങ്കിൽ യാത്ര ചെയ്യുന്നതിന് 96 മണിക്കൂർ മുമ്പെങ്കിലും യാത്രക്കാരന്‍റെ പേര്, ദുബായിൽ എത്തുന്ന ദിവസം ഏതാണ്, ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ് എന്നിവ സഹിതം emiratesoffer@emirates.com എന്ന മെയിൽ വഴി അറിയിച്ചാൽ പാസുകൾ ലഭിക്കും. ദുബായിൽ എത്തുന്ന സഞ്ചാരികൾക്കും, കണക്ഷൻ വിമാനങ്ങൾ എടുത്ത് പോകുന്നവർക്കും ഈ സേവനം ഉപയോഗിക്കാൻ സാധിക്കും.

2024 ഫെബ്രുവരി ഒന്നിനുള്ളിൽ റൗണ്ട് ട്രിപ്പ് ടിക്കറ്റെടുത്ത് 2024 മാർച്ച് 31വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. എന്നാൽ വൺ-വേ ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് ഈ ഓഫർ ലഭിക്കില്ല. എട്ടു മണിക്കൂറിൽ കൂടുതൽ ദുബായിൽ സ്റ്റോപ്പുള്ളവർക്കും ഈ ഓഫർ ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!