അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് (E10) ഇന്ന് ജനുവരി 19 വെള്ളിയാഴ്ച രാത്രി 11 മണി മുതൽ ജനുവരി 22 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ ഭാഗികമായി അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു. ദുബായിലേക്കുള്ള ദിശയിൽ രണ്ട് ഇടത് പാതകളാണ് അടച്ചിടുക.
ഡ്രൈവർമാർ ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിലെ താഴെ കൊടുത്തിരിക്കുന്ന ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാതകളാണ് അടച്ചിടുക, പച്ച നിറത്തിലുള്ള പാതകൾ സാധാരണ നിലയിൽ പ്രവർത്തനം തുടരും.