മൂടൽമഞ്ഞിനെ തുടർന്ന് യുഎഇയിൽ പലയിടങ്ങളിലും ഇന്ന് ജനുവരി 22 തിങ്കളാഴ്ച രാവിലെ 9 മണി വരെ യെല്ലോ അലർട്ട് നൽകിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി
പ്രധാന റൂട്ടുകളിലെ ഇലക്ട്രോണിക് സൈൻബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധിയിൽ മാറ്റം വരുത്തിയത് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് ആവശ്യപ്പെട്ടു.
ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. അബുദാബിയിലും ദുബായിലും താപനില 18 ഡിഗ്രി സെൽഷ്യസിനും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.