Search
Close this search box.

ഷാർജയിൽ ഡെലിവറി ബൈക്ക് യാത്രികർക്ക് നിയമലംഘനങ്ങളെകുറിച്ച് ബോധവത്കരണ കാമ്പയിൻ

Awareness campaign for delivery bikers in Sharjah about violations

ഷാർജയിൽ ഡെലിവറി ബൈക്ക് യാത്രികർക്ക് റോഡ് സുരക്ഷ ബോധവത്കരണ കാമ്പയിൻ ഷാർജ പൊലീസ് ആരംഭിച്ചു.

ബൈക്ക് യാത്രികരിൽനിന്ന് സാധാരണ സംഭവിക്കുന്ന ട്രാഫിക് നിയമലംഘന ങ്ങളെകുറിച്ച് അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം. ‘സേഫ് ഡ്രൈവിങ് മോട്ടോർ സൈക്കിൾ’ എന്ന് പേരിട്ടിരിക്കുന്ന കാമ്പയിനിൽ എമിറേറ്റിലെ വിവിധ കമ്പനികളിൽ നിന്നുള്ള ഡെലിവറി റൈഡേഴ്‌സിന് ബോധവത്കരണ ക്ലാസുകൾ നൽകും. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഷാർജ ട്രാഫിക് ആൻഡ് പെട്രോൾ ഡിപ്പാർട്മെൻ്റ് ആരംഭിച്ച കാമ്പയിൻ മാർച്ച് വരെയാണ് ഉണ്ടാകുക.

2021ൽ ആരംഭിച്ച കാമ്പ യിനിലൂടെ ഇതുവരെ 5,715 പേർ പങ്കാളികളായി. ഹെൽമെറ്റ് ധരിക്കുക, വേഗപരിധി പാലിക്കുക, ലൈനു കൾ സൂക്ഷിക്കുക, തെറ്റായ ഓവർടേക്കിങ്ങിൽനിന്ന് ർടേക്കിങ്ങിൽനിന്ന് വിട്ടുനിൽക്കുക, പെട്ടെന്നുള്ള ലൈൻ വെട്ടിക്കൽ നടത്താതിരിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ബോധവത്കരണം നടത്തുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!