Search
Close this search box.

ദുബായിൽ അശ്രദ്ധമായി റോഡ് ക്രോസ്സ് ചെയ്ത കാൽനടയാത്രക്കാർക്ക് 400 ദിർഹം പിഴ : ഇടിച്ച് പരിക്കേൽപ്പിച്ച ഡ്രൈവർക്ക് 2000 ദിർഹം പിഴയും ചുമത്തി.

Careless road crossing in Dubai- Drivers who fail to stop are fined AED 2000 and pedestrians AED 400.

ദുബായിൽ സീബ്രാ ക്രോസിങ് ഇല്ലാത്ത റോഡിലൂടെ ക്രോസ് ചെയ്ത 2 കാൽനടയാത്രക്കാർക്ക് 400 ദിർഹം പിഴ ചുമത്തി. അതേമസമയം ഇവർ കടന്നുപോകുമ്പോൾ ഒരു വാഹനം നിർത്തികൊടുക്കാതെ ഇവരെ ഇടിക്കുകയും ചെയ്തു. വാഹനത്തിന് മുന്നിലൂടെ കടന്നുപോയ രണ്ട് കാൽനടയാത്രക്കാരെ ശ്രദ്ധിക്കാത്തതിന് ഡ്രൈവർക്ക് 2000 ദിർഹവും പിഴ ചുമത്തി.

ഡ്രൈവർ ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും മറ്റ് റോഡ് ഉപയോക്താക്കളെ മാനിക്കാത്തതുമാണ് വാഹനം ഇടിക്കാൻ കാരണമായതെന്ന് കോടതി പറഞ്ഞു. കാൽനടയാത്രക്കാർക്ക് പരിക്കേറ്റതായും മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു.

ഏഷ്യക്കാരായ കാൽനടയാത്രക്കാർക്ക് നിയുക്തമല്ലാത്ത സ്ഥലത്ത് റോഡ് ക്രോസ് ചെയ്തതിനാണ് പിഴ ചുമത്തിയത്. കാൽനടയാത്രക്കാരുടെ ഈ പ്രവൃത്തി ഡ്രൈവറുടെ ശ്രദ്ധ പോകാനും വാഹനം ഇടിക്കാനും കാരണമായി, വാഹനത്തിന് കേടുപാടുകളും സംഭവിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!