ദുബായ് അൽ ഖൂസിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ചു

An investigation into the fire at a warehouse in Al Khoos, Dubai has been launched

ഇന്ന് തിങ്കളാഴ്ച പുലർച്ചെ അൽ ഖൂസിലെ ഒരു ഗോഡൗണിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അൽ ഖൂസ് ഇൻഡസ്ട്രിയൽ 1 ഏരിയയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.

ദുബായ് സിവിൽ ഡിഫൻസിന്റെ അൽ ഖൂസ് സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ രാവിലെ 9.12 ന് റിപ്പോർട്ട് കിട്ടിയയുടൻ ആറ് മിനിറ്റിനുള്ളിൽ സ്ഥലത്ത് എത്തിയിരുന്നു. അൽ ബർഷ ഫയർ സ്റ്റേഷനിൽ നിന്നുള്ള അധിക ജീവനക്കാരെ ബാക്കപ്പായി അയച്ച് 9.47 ഓടെ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു.

തണുപ്പിക്കൽ പ്രവർത്തനങ്ങൾ രാവിലെ 10.02 വരെ തുടർന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം തിരിച്ചറിയാൻ അധികൃതർ  അന്വേഷണം നടത്തിവരികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!