യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇന്ന് രാവിലെ രാജ്യത്തുടനീളം ഫോഗ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
അബുദാബിയിലും ദുബായിലും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും അബുദാബിയിൽ 17 ഡിഗ്രി സെൽഷ്യസും ദുബായിൽ 18 ഡിഗ്രി സെൽഷ്യസും വരെ താപനില കുറഞ്ഞേക്കും. ആന്തരിക പ്രദേശങ്ങളിൽ 7 ഡിഗ്രി സെൽഷ്യസും വരെയും താപനില കുറയാം.
ഇന്ന് രാത്രിയിലും നാളെ ബുധനാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ഹ്യുമിഡിറ്റി അനുഭവപ്പെടും. അബുദാബിയിൽ 35 മുതൽ 90 ശതമാനം വരെയും ദുബായിൽ 35 മുതൽ 80 ശതമാനം വരെയും ആയിരിക്കും ഹ്യുമിഡിറ്റി ലെവലുകൾ.