Search
Close this search box.

ഷാർജ ലൈറ്റ് ഫെസ്‌റ്റിവൽ ഫെബ്രുവരി 7 മുതൽ

Sharjah Light Festival from 7 February

വർണവിസ്‌മയം സൃഷ്‌ടിക്കാൻ ഈ വർഷത്തെ ഷാർജ ലൈറ്റ് ഫെസ്‌റ്റിവൽ ഫെബ്രുവരി 7 മുതൽ 18 വരെ നടക്കും. 12 കെട്ടിടങ്ങളിൽ തുടർച്ചയായി 12 ദിവസം ലൈറ്റുകളാൽ വിസ്‌മയം സൃഷ്ടിക്കും.ഇത്തവണ ലൈറ്റ് ഫെസ്‌റ്റിവൽ കാണാൻ ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകിട്ട് 6 മണി മുതല്‍ 11 മണി വരെയാണ് ലൈറ്റ് പ്രദര്‍ശനങ്ങള്‍. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ അര്‍ദ്ധരാത്രി വരെ തുടരും.

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റിയാണ് ലൈറ്റ് ഫെസ്‌റ്റിവൽ സംഘടിപ്പിക്കുന്നത്. ഷാർജയുടെ സാംസ്‌കാരിക, പൈതൃക കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് ലൈറ്റ് ഫെസ്‌റ്റിവൽ അരങ്ങേറുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!