ഉമ്മൽ ഖുവൈൻ ന്യൂ ഇന്ത്യൻ സ്കൂളിന്റെ വാർഷിക പരിപാടിയായ സ്പെക്ട്ര 2024 വിപുലമായി ആഘോഷിച്ചു. ഇന്ന് ജനുവരി 27 ന് ഉമ്മൽ ഖുവൈൻ ഇന്ത്യൻ അസ്സോസിയേഷനിലാണ് പരിപാടി നടന്നത്.
മേജർ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അഹമ്മദ് അൽ മുഅല്ല (ഉമ്മുൽ ഖുവൈൻ പോലീസ് കമാൻഡർ ഇൻ ചീഫ്) മുഖ്യാതിഥിയായിരുന്നു.
നിസ്സാർ സെയ്ദ് (ദുബായ് വാർത്ത),ഡോ.ജമാലുദ്ധീൻ അബൂബക്കർ (മെട്രോ മെഡിക്കൽ സെൻ്റർ ), ശ്രീലക്ഷ്മി ശ്രീകുമാർ ( റേഡിയോകേരളം) എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കെ.ജി കുട്ടികളുടെ വെൽക്കം ഡാൻസ് ഏറെ ശ്രദ്ധ നേടിയിരുന്നു. രാത്രി 11 മണി വരെ പരിപാടി നീണ്ടുനിൽക്കും.
