Search
Close this search box.

ടൈം എക്സ്പ്രസ്സ് കാർഗോ നടത്തിയ വേൾഡ് കപ്പ് ക്രിക്കറ്റ് പ്രവചന മത്സരത്തിലെ വിജയിക്കുള്ള സമ്മാനം കൈമാറി.

Time Express Cargo presented the prize to the winner of the World Cup Cricket Prediction Competition.

മിഡിൽ ഈസ്റ്റിലെ കാർഗോ സർവീസ് രംഗത്തെ പ്രമുഖ സ്ഥാപനമായ എം ഗ്രൂപ്പിനു കീഴിലുള്ള ടൈം എക്സ്പ്രസ്സ് കാർഗോ ഉപഭോക്താക്കൾക്കായി നടത്തിയ
വേൾഡ് കപ്പ് ക്രിക്കറ്റ് പ്രവചന മത്സരത്തിലെ വിജയിക്കുള്ള സമ്മാനം കൈമാറി.

വിജയിയായ ആലപ്പുഴ കായംകുളം സ്വദേശിയായ സുമയ്യ നിസാമിന് കായംകുളം എം എൽ എ U-പ്രതിഭ സമ്മാനമായ റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ താക്കോൽ കൈമാറി.

Time Express Cargo presented the prize to the winner of the World Cup Cricket Prediction Competition.
Time Express Cargo presented the prize to the winner of the World Cup Cricket Prediction Competition.

ആലപ്പുഴ കായംകുളം എൻഫീൽഡ് ബുള്ളറ്റ് ഷോറൂമിൽ വെച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ എം ഗ്രൂപ്  കേരള കൊച്ചി മാനേജർ ആഷിഖ് ,കോഴിക്കോട് മാനേജർ ഫാസിൽ ,എം ഗ്രുപ് യു എ ഇ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഐ സി സി വേൾഡ് കപ്പിലെ ഫൈനൽ മത്സരത്തിലെ രണ്ടു ടീമുകളെ
പ്രവചിച്ചവരിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയിയെ കണ്ടെത്തിയത്. റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് മോഡൽ ബുള്ളറ്റ് ആണ് സമ്മാനമായി നൽകിയത് .
ഇരുപത്തി ഒന്നായിരത്തിലധികം പേരാണ് ടൈം എക്സ്പ്രസ്സ് കാർഗോ സംഘടിപ്പിച്ച വേൾഡ് കപ്പ് ക്രിക്കറ്റ് പ്രവചന മത്സരത്തിൽ പങ്കെടുത്തത്.

ഇവരിൽ ശരിയുത്തരം അയച്ച 2136 പേരിൽ നിന്ന് ആണ്ആലപ്പുഴ കായംകുളം സ്വദേശി സുമയ്യ നിസാം വിജയിയായത്. ഉപഭോക്താക്കൾക്കായി ഇത്തരമൊരു സമ്മാന പദ്ധതി നടപ്പാക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് എം ഗ്രൂപ്പ് ചെയർമാൻ മുനീർ കാവുങ്ങൽ പറമ്പിൽ അറിയിച്ചു. ഇൻഡ്യയിലുടനീളം സ്വന്തമായി ക്ലിയറൻസും ,നേരിട്ടുള്ള ഡെലിവറി സെർവീസുമുള്ള എം ഗ്രൂപ് കാർഗോക്ക് യു എ ഇ-യിൽ പത്തിലധികം ബ്രാഞ്ചുകളുണ്ട്. എം ഗ്രൂപ്പിന്റെ പുതിയ രണ്ടു ബ്രാഞ്ചുകൾ ഉടൻ ആരംഭിക്കുമെന്നും എം ഗ്രൂപ്പ് മാനേജ്‌മന്റ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!