ഷാർജ ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർ ഇന്ന് ആരംഭിക്കുന്നതിനാൽ യുഎഇയിലെ നിരവധി റോഡുകൾ ഇന്ന് ജനുവരി 30 ന് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെ 11.15 മുതൽ ഉച്ചയ്ക്ക് 12.30 വരെ താഴെ പറയുന്ന റോഡുകളാണ് അടച്ചിടുകയെന്ന് പോലീസ് അറിയിച്ചു.
1. വാദി മെയ് റോഡ്
2. അഹ്ഫറ ഏരിയ
3. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സിറ്റി റൗണ്ട് എബൗട്ട് 1-2
4. ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം
5. അൽ ഹെയ്ൽ ജംഗ്ഷൻ
6. ഷെയ്ഖ് ഖലീഫ സ്ട്രീറ്റ് ജംഗ്ഷൻ
7. യാബ്സ റൗണ്ട് എബൗട്ടിൽ നിന്ന് യാബ്സ ബൈപാസ് റോഡിലേക്ക്
8. സ്കാംകം റൗണ്ട്എബൗട്ട്
9. തുറമുഖത്തിന് സമീപം
10. അൽ സൗദ സ്ട്രീറ്റ്
11. മർബെയിലേക്കും ഖിദ്ഫയിലേക്കും നയിക്കുന്ന റിംഗ് റോഡ്