യുഎഇ നിവാസികൾക്ക് രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ ഇന്ന് വീണ്ടും മഴ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഷാർജയിലെ ദിബ്ബ അൽ ഹിസ്നിലും ഫുജൈറ ഇൻ്റർനാഷണൽ എയർപോർട്ടിലും റാസൽഖൈമയിലെ വാദി അൽ ഐമിലും മിതമായ മഴ പെയ്തതായി കാലാവസ്ഥാ ബ്യൂറോ അറിയിച്ചു.
മഴ പെയത് റോഡുകളിൽ വഴുക്കലുള്ളതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധയോടെ വാഹനമോടിക്കാനും നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തിൻ്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 27 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 25 മുതൽ 29 ° C വരെയും പർവതങ്ങളിൽ 20 മുതൽ 25 ° C വരെയും ആരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
.