ബാഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനം വിജയ നിരക്ക് കൈവരിച്ചതായി ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
1,000 ബാഗുകളിൽ 1.3 മാത്രമാണ് എമിറേറ്റ്സ് ബാഗേജ് തെറ്റായി കൈകാര്യം ചെയ്യാനുള്ള സാധ്യതയുള്ളതെന്നും തിരക്കേറിയ യാത്രാ മാസങ്ങളിൽ ബാഗേജ് കൈകാര്യം ചെയ്യുന്നതിൽ ഏകദേശം 99.9 ശതമാനം വിജയ നിരക്ക് നിലനിർത്തിയതായും എയർലൈൻ ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.
2023 സെപ്റ്റംബർ മുതൽ 2024 ജനുവരി വരെ ശരാശരി 2.7 മില്യൺ ബാഗുകൾ DXB-യിൽ നിന്ന് 140 ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ബാഗേജ് കൈകാര്യം ചെയ്യുന്നതിൽ എമിറേറ്റ്സിന് മികച്ച സ്ഥിതിവിവരക്കണക്ക് ഉണ്ട്. ദുബായിൽ നിന്ന് വരുന്നതോ കൈമാറ്റം ചെയ്യുന്നതോ ആയ എല്ലാ ബാഗേജുകളും 99.9 ശതമാനവും കൃത്യസമയത്ത് ശരിയായ ലക്ഷ്യസ്ഥാനത്ത് ഉടമയ്ക്ക് എത്തിച്ചേർന്നിട്ടുണ്ടെന്ന് എയർലൈൻ പറഞ്ഞു.
ചിലപ്പോൾ അവശ്യ വിവരങ്ങൾ അടങ്ങിയ ബാഗേജ് ടാഗുകൾ അബദ്ധത്തിൽ കീറിപ്പോവുകയോ അല്ലെങ്കിൽ ചിലപ്പോൾ ഒരു ബാഗ് ബാഗേജ് ബെൽറ്റിൽ നിന്ന് വീഴുകയോ ചെയ്യുന്ന അപൂർവ സന്ദർഭങ്ങളിൽ ലഗേജ് വൈകുന്ന സംഭവങ്ങൾ ഉണ്ടായേക്കാമെന്നും അതിനും സാധ്യത വളരെ കുറവാണെന്നും എമിറേറ്റ്സ് കൂട്ടിച്ചേർത്തു.