ദുബായിലെ ഏറ്റവും വലിയ ഫുഡ്, ഡ്രിങ്ക്, മ്യൂസിക് ഫെസ്റ്റിവൽ ഷോ എന്ന പേരുകേട്ട ”ടേസ്റ്റ് ഓഫ് ദുബായ്” 2024 ഫെബ്രുവരി 23 -25 തിയ്യതികളിൽ ദുബായ് മറീനയിലെ സ്കൈ ഡൈവ് ദുബായിൽ നടക്കും.
ലോകപ്രശസ്ത പാചകക്കാർ, നിരവധി ബാൻഡുകൾ. ഡിജെകൾ, സെലിബ്രിറ്റി ഷെഫുകളുമൊത്തുള്ള എക്‌സ്‌ക്ലൂസീവ് വർക്ക്‌ഷോപ്പുകൾ, ദുബായിലെ മികച്ച 16 റെസ്റ്റോറൻ്റുകളിൽ നിന്നുള്ള പോപ്പ്-അപ്പുകൾ എന്നിവയുൾപ്പെടെ 3 ദിവസത്തെ ആത്യന്തികമായ ഫെസ്റ്റിവൽ വൈബുകൾ ഇവിടെ ആസ്വദിക്കാം.
ഇവിടെ സെലിബ്രിറ്റി ഷെഫുകൾ ഹോസ്റ്റുചെയ്യുന്ന പാചക വർക്ക്ഷോപ്പുകളിൽ മികച്ച അടുക്കള രഹസ്യങ്ങളും സാങ്കേതികതകളും ഉൾക്കാഴ്ചകളും വിദഗ്ധരിൽ നിന്ന് നേരിട്ട് പഠിക്കാനാകും.
കൂടുതൽ അറിയാനായി www.tasteofdubaifestival.com ൽ ബന്ധപ്പെടാവുന്നതാണ്. ടിക്കറ്റുകൾ https://dubai.platinumlist.net/ എന്ന സൈറ്റിൽ ലഭ്യമാണ്.