യുഎഇയിൽ ബോട്ട് മുങ്ങി കടലിൽ കാണാതായ രണ്ടുപേരെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ എയർ വിംഗുമായി ഏകോപിപ്പിച്ച് നാഷണൽ ഗാർഡിൻ്റെയും കോസ്റ്റ് ഗാർഡിൻ്റെയും ഗ്രൂപ്പ്/മൂന്നാം സ്ക്വാഡ്രൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ സെൻ്റർ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി
30 വയസുള്ള രണ്ട് ഏഷ്യക്കാരെ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ബോട്ട് മുങ്ങി കടലിൽ കാണാതാകുകയായിരുന്നു. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും തിരച്ചിൽ സംഘത്തിന് രണ്ടുപേരെ കണ്ടെത്തി രക്ഷപ്പെടുത്താൻ കഴിഞ്ഞു.
കടുത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെട്ട ഇരുവരെയും പിന്നീട് ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിമാനത്തിൽ പുറത്തെത്തിക്കുകയും അടിയന്തര ചികിത്സയ്ക്കായി ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.