അബുദാബി അൽ റൗദ റോഡിൽ ഇന്ന് ശനിയാഴ്ച രാത്രി ഒരു വാഹനാപകടമുണ്ടായതതിനെത്തുടർന്ന് അബുദാബി പോലീസ് ജാഗ്രതാ നിർദേശം നൽകി.
അൽ റൗദ റോഡിൽ അൽ അൻമാ പാലത്തിന് ശേഷം ഗതാഗതക്കുരുക്കിനും കാലതാമസത്തിനും സാധ്യതയുണ്ടെന്നും അബുദാബി പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ മുന്നറിയിപ്പ് നൽകി.