Search
Close this search box.

അക്കാഫിന്റെ APL സീസൺ 3 നാളെ ഷാർജ DC സ്റ്റേഡിയത്തിൽ ഫൈനൽ മത്സരത്തോടെ അവസാനിക്കും

Akaf's APL Season 3 will conclude tomorrow with the final match at the Sharjah DC Stadium

All Kerala Colleges Alumni Forum-UAE (AKCAF Events) നടത്തുന്ന യുഎഇയിലെ ഏറ്റവും വലിയ കലാലയ ക്രിക്കറ്റ്‌ മാമാങ്കമായ APL ( akcaf professional league ) സീസൺ  3 നാളെ ഫെബ്രുവരി 4 ഞായറാഴ്ച്ച ഷാർജ DC സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽമത്സരത്തോടെ പര്യവസാനിക്കും.

ഷാർജ്ജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ നിസ്സാർ തളങ്ങര സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. മുൻ ഇന്ത്യൻ മലയാളി ക്രിക്കറ്റ്‌ താരവും, രണ്ട് പ്രാവശ്യം ലോകകപ്പ് ഉയർത്തി പിടിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ നിറസാന്നിധ്യമായി തിളങ്ങിയ മലയാളി താരവും, APL Brand അംബാസിഡറുമായ എസ്. ശ്രീശാന്ത് സമാപന ചടങ്ങുകളിൽ പങ്കെടുക്കും.

യുഎഇയിലെ മികച്ച മലയാളി ക്രിക്കറ്റ്‌ താരങ്ങൾ വിവിധ കോളേജ് ടീമുകളിൽ മത്സരിച്ച ആവേശകരമായ മത്സരങ്ങളായിരുന്നു ജനുവരി 12 ന് ആരംഭിച്ച ഈ APL Season 3 വൻവിജയമാക്കിയത്.

ഇന്ന് Feb 3rd ശനിയാഴ്ച്ച ആണ് SEMI FINAL മൽസരങ്ങൾ നടക്കുന്നത്. കൂടാതെ ഈ ടൂർണമെന്റിന് സാമാന്തരമായി നടന്നു വന്ന വനിതാ ക്രിക്കറ്റിന്റെ ഫൈനലും നാളെ (February 4th Sunday) 5pm മുതൽ DC സ്റ്റേഡിയത്തിൽ അരങ്ങേറും.

DJ Show ഉൾപ്പെടെ ശ്രീശാന്തിനും മറ്റ്‌ വിശിഷ്ടാതിഥികൾക്കുമൊപ്പം തീപാറുന്ന മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ എല്ലാവർക്കും കുടുംബസമേതം DC സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരാവുന്നതാണെന്ന് അക്കാഫിന്റെ പ്രസിഡന്റ്‌ ചാൾസ് പോൾ പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!