യെമനിലെ ഹൂതികേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടേയും ബ്രിട്ടന്റെയും സംയുക്ത വ്യോമാക്രമണം. ശനിയാഴ്‌ച, 13 സ്ഥലങ്ങളിലെ 36 ഹൂതി കേന്ദ്രങ്ങൾക്കു നേരെയാണ് യു.എസും ബ്രിട്ടനും ആക്രമണം നടത്തിയത്.
ചെങ്കടലിലെ കപ്പൽനീക്കത്തിനു നേരെ ഹൂതികൾ തുടർച്ചയായ ആക്രമണം നടത്തുന്നുണ്ട്. ഇതിന് മറുപടി എന്ന നിലയ്ക്കാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികനടപടി ഉണ്ടായത്.
ജനുവരി 28-ന് ജോർദാനിലെ യു.എസ് സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് അമേരിക്ക തിരിച്ചടി നൽകിയിരുന്നു. ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങൾ ആക്രമിച്ചായിരുന്നു യു.എസ്. മറുപടി. ഇതിന് തൊട്ടുപിന്നാലെയാണ് യെമനിലെ ഹൂതികേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം ഉണ്ടായത്.