ജെബൽ ജെയ്‌സിൽ താപനില വീണ്ടും കുറഞ്ഞ് 3.4 ഡിഗ്രി സെൽഷ്യസിലേക്ക് : ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനില

Temperatures in Jebel Jais dropped again to 3.4 degrees Celsius - the lowest temperature of the year so far

ഇന്ന് ഫെബ്രുവരി 4 ഞായറാഴ്‌ച രാവിലെ റാസൽഖൈമയിലെ ജബൽ ജെയ്‌സ് പർവതനിരയിൽ ഈ ശൈത്യകാലം ആരംഭിച്ചതിന് ശേഷം യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. ജെബൽ ജെയ്‌സിൽ 3.4 ഡിഗ്രി സെൽഷ്യസിലേക്കാണ് താപനില താഴ്ന്നത്.

ജബൽ ജെയ്‌സിൽ ഇന്നലെ ശനിയാഴ്ച ഫെബ്രുവരി 3 ന് പുലർച്ചെ 5 മണിക്ക് 4.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് മുൻപ് ജനുവരി 10 ന് അൽ ഐനിലെ റക്‌നയിൽ 5.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലിൻ്റെ അകമ്പടിയോടെ മഴ പെയ്തിരുന്നു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് അനുസരിച്ച് അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ എന്നീ ഏഴ് എമിറേറ്റുകളിൽ ആറിലും മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഖോർഫക്കാനിലും മഴ രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!