ദുബായിൽ കാണാതായ മൂന്ന് വയസ്സുള്ള നായകുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം പാരിതോഷികം നൽകുമെന്ന് ഉടമ പ്രഖ്യാപിച്ചു
ദുബായിൽ കഴിഞ്ഞ ശനിയാഴ്ച എമിറേറ്റ്സ് എയർലൈൻ ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോധനാ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ പെറ്റ് റീലോക്കേഷൻ കമ്പനിയുടെ കാറിൽ നിന്ന് ഒരു നായകുട്ടി ചാടിപോകുകയായിരുന്നു. ഉടമ നായകുട്ടിയെ പിന്തുടർന്നെങ്കിലും കണ്ടെത്താനാവാതെ വരികയായിരുന്നു.
പിന്നീട് നിരാശരായ നായകുട്ടിയെ വളർത്തുന്ന കുടുംബം അയൽപക്കത്തിലുടനീളം ഫ്ലയറുകൾ വിതരണം ചെയ്തു, ഒരുപാട് രോമമുള്ള തങ്ങളുടെ നായകുട്ടിയെ തിരിച്ചെത്തിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം പാരിതോഷികവും പ്രഖ്യാപിച്ചു. ശനിയാഴ്ച അൽ ഗർഹൂദിലെ ഡി 27 സ്ട്രീറ്റിൽ (കമ്മ്യൂണിറ്റി 214) വൈകുന്നേരം 6.40 നാണ് നായകുട്ടിയെ അവസാനമായി കണ്ടത്.