ഫുജൈറയിൽ ഫെബ്രുവരി 15 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ്

Free medical camp in Fujairah till February 15

ഫുജൈറയിൽ പൊതുജനാരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫുജൈറ എക്സസ്പോ സെൻ്ററിൽ വൈകീട്ട് അഞ്ചു മുതൽ എട്ടുവരെയാണ് ക്യാമ്പ്.തിങ്കളാഴ്‌ച ആരംഭിച്ച ക്യാമ്പ് ഈമാസം പതിനഞ്ചു വരെ നീണ്ടുനിൽക്കും.

‘എന്റെ ആരോഗ്യം എൻ്റെ ഉത്തരവാദിത്തം’ എന്ന തലക്കെട്ടിൽ പൊതുജനങ്ങളിൽ ആരോഗ്യ അവബോധ മുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

സർക്കാർ, സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളുമായി സഹകരിച്ച് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിവിധ ആരോഗ്യ സേവനങ്ങളും ചികിത്സകളും ലഭ്യമാക്കുന്നുണ്ട്.
ജനറൽ മെഡിസിൻ, ഇ.എൻ.ടി, ഓർത്തോപീഡിക്, ഫിസിക്കൽ തെറപ്പി, ഡെൻ്റിസ്ട്രി, ഡെർമറ്റോളജി, ബ്ലഡ് ടെസ്റ്റ്, ഒഫ്താൽമോളജി, കാർഡിയോളജി, പീഡിയാട്രിക്‌സ്, ഡയബറ്റിക്‌സ്, സ്‌പീച് തെറപ്പി തുടങ്ങി വിവിധ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!