ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് തുടക്കമായി

Sharjah Light Festival has started

ഷാർജ ലൈറ്റ് ഫെസ്റ്റിവലിൻറെ 13-ാം എഡിഷന് ഇന്ന് ബുധനാഴ്‌ച തുടക്കമായി. ഈ മാസം 18 വരെ നീണ്ടുനിക്കുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ദിനങ്ങളിൽ മിന്നിത്തിളങ്ങുന്ന അവിസ്‌മരണീയ കാഴ്‌ചകൾ സന്ദർശകർക്കായൊരുക്കും. 12 സ്ഥലങ്ങളിലായാണ് 12 ദിവസങ്ങളിൽ ലൈറ്റ് ഷോകൾ അരങ്ങേറുക.

വൈകീട്ട് ആറുമുതൽ രാത്രി 11 വരെയാണ് ഷോകൾ ആസ്വദിക്കാനാകുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അർ ധരാത്രിവരെ ഷോകളുണ്ടാകും.

ജനറൽ സുഖ് – അൽ ഹം രിയ, കൽബ വാട്ടർഫ്രണ്ട് എന്നിവയാണ് ഈ വർഷം പുതുതായി ലൈറ്റ് ഫെസ്റ്റിവൽ ഉണ്ടാകുന്ന മൂന്ന് ലൊക്കേഷനുകൾ. ഖാലിദ് ലഗൂൺ, അൽമജാസ് വാട്ടർ ഫ്രണ്ട്, ബീഅ ഗ്രൂപ് ഹെഡ്‌ക്വാർട്ടേഴ്‌സ്, അൽ ദൈദ് കോട്ട, ഷാർജ മോസ്ക്, ഷെയ്ഖ് റാഷിദ് അൽ ഖാസിമി മസ്‌ജിദ്, അൽനൂർ മസ്‌ജിദ്, അൽ റാഫിസ ഡാം എന്നിവയാണ് ലൈറ്റ് ഫെസ്റ്റിവൽ അരങ്ങേറുന്ന മറ്റു സ്‌ഥലങ്ങൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!