കൽബ മേഖലയിൽ മത്സ്യബന്ധനത്തിന് പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു.
പുതിയ മത്സ്യബന്ധന ചട്ടങ്ങൾ അനുസരിച്ച് കൽബയിലെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന സ്ഥലങ്ങളിലെത്താൻ നിയുക്ത പ്രദേശങ്ങളിലൂടെ മാത്രമേ കടന്നുപോകാൻ അനുവാദമുള്ളൂ എന്നാണ് തീരുമാനം. ഫ്ലോട്ടിംഗ് അടയാളങ്ങൾ (buoys) നിയുക്തമാക്കിയ നിരോധിത പ്രദേശങ്ങളിൽ മത്സ്യബന്ധന പ്രവർത്തനങ്ങൾ നടത്താൻ അനുവാദമുണ്ടാകില്ല.
മത്സ്യത്തൊഴിലാളികൾ മത്സ്യങ്ങളെ കയറ്റുമതി ചെയ്യുന്നതും കൽബയ്ക്ക് പുറത്ത് വിൽക്കുന്നതും നിരോധിച്ചിച്ചിട്ടുണ്ട്. എന്നാൽ പുതിയ ചട്ടങ്ങൾ പ്രകാരം നഗരത്തിലെ മാർക്കറ്റുകളിൽ ഇവ പ്രദർശിപ്പിക്കാനും വിൽക്കാനും അനുമതിയുണ്ട്.
പരിസ്ഥിതി, സംരക്ഷിത മേഖല അതോറിറ്റി ഉപകരണങ്ങൾ കണ്ടുകെട്ടിയ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുമെന്നും പുതിയ ചട്ടങ്ങൾ കൂട്ടിച്ചേർക്കുന്നു. അവരുടെ തൊഴിലില്ലായ്മയുടെ കാലയളവിന് നഷ്ടപരിഹാരം നൽകുമെനും നിയന്ത്രണം കൂട്ടിച്ചേർക്കുന്നു.