Search
Close this search box.

യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

Light rain is likely in some parts of the UAE today

യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും തെക്ക് ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ചെറിയ പൊടിക്കാറ്റിനും സാധ്യതയുണ്ട്.

രാജ്യത്ത് ഇന്ന് താപനില 26 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 23 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 24 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. എന്നിരുന്നാലും, അബുദാബിയിൽ 16 ഡിഗ്രി സെൽഷ്യസും ദുബായിൽ 17 ഡിഗ്രി സെൽഷ്യസും ആന്തരിക പ്രദേശങ്ങളിൽ 4 ഡിഗ്രി സെൽഷ്യസും വരെ താപനില കുറഞ്ഞേക്കും.

ഇന്ന് രാത്രിയിലും നാളെ വെള്ളിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി ഉണ്ടായിരിക്കും. ചില ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അബുദാബിയിൽ 25 മുതൽ 85 ശതമാനം വരെയും ദുബായിൽ 20 ശതമാനം മുതൽ 80 ശതമാനം വരെയും ആയിരിക്കും ഹ്യുമിഡിറ്റി ലെവലുകൾ .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!