കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിനുള്ളസാധ്യത പരിശോധിക്കാൻ വിദഗ്ധ സംഘമെത്തും

An expert team will come to Kozhikode Airport to examine the possibility of resuming the services of large aircraft

കരിപ്പൂർ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ വിദഗ്‌ധ സംഘത്തെ അയയ്ക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്‌ടർ ജനറൽ വിക്രം ദേവ് ദത്ത്, എം.കെ.രാഘവൻ എംപിയെ അറിയിച്ചു.

വിമാനാപകട അന്വേഷണ ബ്യൂറോ നിർദേശിച്ച സുരക്ഷാ നിർദേശങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കിയതിനാൽ, റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നവീകരണം പൂർത്തിയാകാൻ കാത്തുനിൽക്കണമെന്ന കേന്ദ്രനിലപാട് തൊട്ടടുത്തുള്ള സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കാൻ മാത്രമാണെന്ന് കോഴിക്കോട് വിമാനത്താവളം ഉപദേശക സമിതി കോ ചെയർമാൻ കൂടിയായ എം.കെ.രാഘവൻ എംപി ചുണ്ടിക്കാട്ടി.

2002 മുതൽ ഒരപകടവും കൂടാതെ വലിയ വിമാനങ്ങൾ സർവീസ് നടത്തുന്ന കോഴിക്കോട് വിമാനത്താവളത്തിൽ 2015-ൽ താത്കാലികമായി സർവീസ് നിർത്തിവെച്ചശേഷം കൃത്യമായ പഠനങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് 2018-ൽ സർവീസ് പുനഃസ്ഥാപിച്ചത്. പൈലറ്റിന്റെ വീഴ്‌യാൽ 2020- ൽ നടന്ന വിമാനാപകടശേഷം വലിയ വിമാനങ്ങൾക്ക്
നിരോധനമേർപ്പെടുത്തിയതിന് അടിസ്ഥാനമില്ലെന്നും എം.പി. നിവേദനത്തിൽ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!