യു എഇയിൽ വാഹനമോടിക്കുമ്പോൾ സൺറൂഫിലൂടെയും ജനാലകളിലൂടെയും തല പുറത്തേക്കിട്ടാൽ 2000 ദിർഹം പിഴയും 23 ട്രാഫിക് പോയിന്റുകളും വാഹനം പിടിച്ചെടുക്കൽ ഉൾപ്പെടെ കനത്ത ശിക്ഷകൾ നേരിടേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
പിടിച്ചെടുത്ത വാഹനം തിരികെ ലഭിക്കാൻ 50000 ദിർഹം നൽകേണ്ടി വരും.
ഓടുന്ന വാഹനങ്ങളിൽ നിന്ന് വ്യക്തികൾ വീണ് പരിക്കേൽക്കുന്നതിന് ഇടയാക്കിയ കഴിഞ്ഞ വർഷത്തെ നിരവധി വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ദുബായിലേയും അബുദാബിയിലേയും പോലീസ് ഇന്ന് വെള്ളിയാഴ്ച ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.