ഷെയ്ഖ് റാഷിദ് റോഡിനും അൽ മിന റോഡിനും ഇടയിലുള്ള ഇൻ്റർസെക്ഷനിലേക്കുള്ള യാത്രയിൽ നാളെ, ശനിയാഴ്ച, ഫെബ്രുവരി 10 മുതൽ ഫെബ്രുവരി 12 തിങ്കൾ വരെ കാലതാമസം നേരിടുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രണ്ട് റോഡുകൾക്കിടയിൽ നടക്കുന്ന റോഡുപണി നടക്കുന്നതിനാൽ ശനിയാഴ്ച പുലർച്ചെ 1 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 മണി വരെ കാലതാമസം നേരിട്ടേക്കും.
ഡ്രൈവർമാർ ലക്ഷ്യസ്ഥാനത്ത് എത്താൻ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ്, ഡിസംബർ 2 സ്ട്രീറ്റ് , ഷെയ്ഖ് സായിദ് റോഡ്, അൽ ഇത്തിഹാദ് റോഡ് തുടങ്ങിയ ബദൽ റൂട്ടുകൾ ഉപയോഗിക്കാനും വാഹനമോടിക്കുന്നവരോട് നിർദ്ദേശിച്ചിട്ടുണ്ട്.
#ExpectedDelay at Sheikh Rashid Rd. intersection with Al mina Rd., from Saturday, Feb. 10 – 1:00 AM till Monday, Feb. 12, 2024 – 6:00 AM due to road work and traffic diversions.
Please follow the directional signs and use alternative routes to reach your destinations smoothly:…— RTA (@rta_dubai) February 9, 2024