യുഎഇയിലെ മഴ അപ്ഡേറ്റ് : എയർപോർട്ടുകളിലെ കാലതാമസം ഒഴിവാക്കാൻ യാത്രക്കാർ നേരത്തെ എത്തിച്ചേരണമെന്ന് മുന്നറിയിപ്പ്

യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥ കാരണം, ഇന്ന് തിങ്കൾ, നാളെ ചൊവ്വ ദിവസങ്ങളിൽ രാജ്യത്തിന് പുറത്തേക്ക് പറക്കുന്ന യാത്രക്കാർക്ക് കാലതാമസം ഒഴിവാക്കാൻ നേരത്തെ വിമാനത്താവളത്തിലെത്താൻ അധിക സമയം കണ്ടെത്തണമെന്ന് യുഎഇ എയർലൈൻസുകൾ അറിയിച്ചു.

എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്‌ളൈദുബായ് എന്നിവയുടെ എല്ലാ ഫ്ലൈറ്റുകളും ഷെഡ്യൂൾ ചെയ്ത പ്രകാരം തന്നെയാണ് പ്രവർത്തിക്കുന്നതെന്നും അറിയിച്ചിട്ടുണ്ട്.

എന്നിരുന്നാലും തങ്ങളുടെ വെബ്‌സൈറ്റ് പരിശോധിച്ച് നിങ്ങളുടെ ഫ്ലൈറ്റിൻ്റെ സ്റ്റാറ്റസ്‌ ചെക്ക് ചെയ്തുകൊണ്ടിരിക്കണമെന്നും എയർലൈൻസ്‌ അധികൃതർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!