Search
Close this search box.

യുഎഇയുടെ പലയിടങ്ങളിലും കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും : സുരക്ഷാ മുന്നറിയിപ്പുകൾ നൽകി അധികൃതർ

Heavy rain, thunder and hail in many parts of UAE: Authorities issued safety warnings

യുഎഇയിൽ ഇന്നലെ ഞായറാഴ്ച്ച മുതൽ തുടങ്ങിയ അസ്ഥിര കാലാവസ്ഥ തുടരുകയാണ്. പലയിടങ്ങളിലും ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു.

പലയിടങ്ങളിലും സുരക്ഷാ മുന്നറിയിപ്പുകൾ നൽകുകയും റോഡുകളിൽ വേഗപരിധി വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനായി ദുബായിലെ അധികൃതർ രാവിലെ 6 മണിക്ക് ശേഷം മൊബൈൽ ഫോണുകളിലേക്ക് അലേർട്ട് ഇംഗ്ലീഷിലും അറബിയിലുമായി അയച്ചിരുന്നു.

അസ്ഥിര കാലാവസ്ഥയിൽ പൊതുജനങ്ങളോട് ബീച്ചുകളിൽ നിന്ന് മാറി നിൽക്കാനും താഴ്വരകൾ ഒഴിവാക്കാനും ആവശ്യപ്പെടുകയും വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!